Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vote Counting

വോ​ട്ടെ​ണ്ണ​ലി​ൽ ടോ​ട്ട​ലൈ​സ​ർ സം​വി​ധാ​നം: കേ​ന്ദ്ര​നി​ല​പാ​ട് തേ​ടി സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് വോ​​​​ട്ടിം​​​​ഗ് മെ​​​​ഷീ​​​​നു​​​​ക​​​​ളി​​​​ലെ (ഇ​​​​വി​​​​എം) വോ​​​​ട്ടു​​​​ക​​​​ൾ പോ​​​​ളിം​​​​ഗ് ബൂ​​​​ത്തു​​​​ക​​​​ൾ തി​​​​രി​​​​ച്ച് എ​​​​ണ്ണു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം ഒ​​​​രു​​​​മി​​​​ച്ച് എ​​​​ണ്ണു​​​​ന്ന​​​​തി​​​​ന് ടോ​​​​ട്ട​​​​ലൈ​​​​സ​​​​ർ സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട് തേ​​​​ടി സു​​​​പ്രീം​​​​കോ​​​​ട​​​​തി. ബി​​​​ജെ​​​​പി നേ​​​​താ​​​​വും അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നു​​​​മാ​​​​യ അ​​​​ശ്വി​​​​നി കു​​​​മാ​​​​ർ ഉ​​​​പാ​​​​ധ്യാ​​​​യ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യ​​​​ത്.

ബൂ​​​​ത്ത് തി​​​​രി​​​​ച്ചു​​​​ള്ള വോ​​​​ട്ടിം​​​​ഗ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ടാ​​​​തെ ഒ​​​​ന്നി​​​​ല​​​​ധി​​​​കം ഇ​​​​വി​​​​എ​​​​മ്മു​​​​ക​​​​ൾ ഒ​​​​രു​​​​മി​​​​ച്ച് എ​​​​ണ്ണി ക്രോ​​​​ഡീ​​​​ക​​​​രി​​​​ക്കാ​​​​ൻ രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​വ​​​​യാ​​​​ണ് ടോ​​​​ട്ട​​​​ലൈ​​​​സ​​​​റു​​​​ക​​​​ൾ. നി​​​​ല​​​​വി​​​​ൽ ഓ​​​​രോ പോ​​​​ളിം​​​​ഗ് ബൂ​​​​ത്തി​​​​ലെ​​​​യും ഇ​​​​വി​​​​എ​​​​മ്മു​​​​ക​​​​ളി​​​​ലെ വോ​​​​ട്ടു​​​​ക​​​​ൾ വെ​​​​വ്വേ​​​​റെ​​​​യാ​​​​ണ് എ​​​​ണ്ണു​​​​ന്ന​​​​ത്.

ഇ​​​​തി​​​​ലൂ​​​​ടെ ഒ​​​​രു നി​​​​ർ​​​​ദി​​​​ഷ്‌​​​​ട പ്ര​​​​ദേ​​​​ശ​​​​ത്തെ ആ​​​​ളു​​​​ക​​​​ൾ ഏ​​​​തു പാ​​​​ർ​​​​ട്ടി​​​​ക്ക് വോ​​​​ട്ട് ചെ​​​​യ്തു​​​​വെ​​​​ന്ന് വ​​​​ള​​​​രെ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കും. എ​​​​ന്നാ​​​​ൽ, ഒ​​​​രു കൂ​​​​ട്ടം ഇ​​​​വി​​​​എ​​​​മ്മു​​​​ക​​​​ളെ ഒ​​​​ന്നി​​​​ച്ച് ഒ​​​​രു ടോ​​​​ട്ട​​​​ലൈ​​​​സ​​​​ർ മെ​​​​ഷീ​​​​നി​​​​ലേ​​​​ക്ക് ബ​​​​ന്ധി​​​​പ്പി​​​​ച്ച് വോ​​​​ട്ട് എ​​​​ണ്ണു​​​​മ്പോ​​​​ൾ, ആ ​​​​പ്ര​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ ആ​​​​കെ വോ​​​​ട്ട് വി​​​​ഹി​​​​തം മാ​​​​ത്ര​​​​മേ അ​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​യൂ. ഇ​​​​തി​​​​ലൂ​​​​ടെ വോ​​​​ട്ട​​​​ർ​​​​മാ​​​​ർ ഏ​​​​തു പാ​​​​ർ​​​​ട്ടി​​​​ക്ക് വോ​​​​ട്ട് ചെ​​​​യ്തുവെന്ന സ്വ​​​​കാ​​​​ര്യ​​​​ത സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​നു​​​​ശേ​​​​ഷ​​​​മു​​​​ള്ള അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​താ​​​​കു​​​​ക​​​​യും ചെ​​​​യ്യും. ഇ​​​​തു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ഹ​​​​ർ​​​​ജി.

സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​ക്കു മു​​​​ന്നി​​​​ലെ​​​​ത്തി​​​​യ​​​​ത്.എ​​​​ന്നാ​​​​ൽ, ഇ​​​​വി​​​​എ​​​​മ്മു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ത​​​​ന്നെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ നി​​​​ര​​​​ന്ത​​​​രം സം​​​​ശ​​​​യ​​​​ങ്ങ​​​​ളും ചോ​​​​ദ്യ​​​​ങ്ങ​​​​ളും ഉ​​​​യ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ ടോ​​​​ട്ട​​​​ലൈ​​​​സ​​​​റു​​​​ക​​​​ൾ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത് കൂ​​​​ടു​​​​ത​​​​ൽ എ​​​​തി​​​​ർ​​​​പ്പു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ർ​​​​ദേ​​​​ശ​​​​ത്തെ എ​​​​തി​​​​ർ​​​​ത്തു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. ചൊ​വ്വാ​ഴ്ച​യാ​ണ് തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ൽ വോ​ട്ടെ​ടു​പ്പ്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് കൊ​ട്ടി​ക്ക​ലാ​ശം.

തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ൽ 11ന് ​ആ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഡി​സം​ബ​ർ 13ന് ​ആ​ണ് വോ​ട്ടെ​ണ്ണ​ൽ. അ​തേ​സ​മ​യം ഇ​ടു​ക്കി ക​ട്ട​പ്പ​ന​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി​യി​രു​ന്നു.

എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യു​മാ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി​യ​ത്. ക​ട്ട​പ്പ​ന​യി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തു​ക.

National

ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നുകൂ​ല​മാ​യ ത​രം​ഗം; എ​ൻ​ഡി​എ ത​ക​ർ​ന്ന​ടി​യും: മു​കേ​ഷ് സ​ഹാ​നി

പാ​റ്റ്ന: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​സ​ഖ്യം വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് വി​കാ​ശീ​ൽ ഇ​ൻ​സാ​ൻ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യു​മാ​യ മു​കേ​ഷ് സ​ഹാ​നി. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും തേ​ജ​സ്വി യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

"ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നു​കൂല​മാ​യ ത​രം​ഗ​മാ​ണ്. ജ​ന​ങ്ങ​ൾ മാ​റ്റ​ത്തി​നാ​യി വോ​ട്ട് ചെ​യ്യു​ക​യാ​ണ്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ത​ന്നെ മ​ഹാ​സ​ഖ്യം 80 ല​ധി​കം സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കി ക​ഴി​ഞ്ഞു. എ​ൻ​ഡി​എ ത​ക​ർ​ന്ന​ടി​യും.'-​മു​കേ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ വി​ജ​യി​ക്കു​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​വ​ർ കു​റ​ച്ച് ദി​വ​സം കൂ​ടി സ്വ​പ്നം കാ​ണ​ട്ടെ. 14ന് ​ഫ​ലം വ​രു​ന്പോ​ൾ മ​ഹാ​സ​ഖ്യം ആ​യി​രി​ക്കും വി​ജ​യി​ക്കു​ക. അ​താ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.'- മു​കേ​ഷ് പ​റ​ഞ്ഞു.

ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ടം വ്യാ​ഴാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. 65.08 % പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Latest News

Corehub Up